Monday 21 January 2013

പുത്തൻചിറ ഫൊറോന പള്ളി


തൃശ്ശൂർ ജില്ലയിലെ പുത്തൻചിറയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പുത്തൻചിറ ഫൊറോന പള്ളി അഥവാ സെന്റ് മേരീസ് ഫോറോന പള്ളി (Puthenchira Forane Church). റോമൻ കത്തോലിക്ക വിഭാഗത്തിലെ സീറോമലബാർ സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ഈ ഫോറോന പള്ളിയുടെ കീഴിൽ 10 ഇടവക പള്ളികളുണ്ട്.

ഈ പള്ളി എ.ഡി 400 ൽ സ്ഥാപിതമായതാണെന്ന് പള്ളിയുടെ രേഖകളിൽ കാണുന്നു. ഈ പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് കുരിശുകൾക്ക് (ഒന്ന് പള്ളിയുടെ മുന്നിലും മറ്റൊന്ന് വഴിയരികിലുള്ള കപ്പേളയുടെ മുകളിൽ) രണ്ട് ജോടി വീതം കൈകളുണ്ട്. സാധാരണ കുരിശുകൾക്ക് ഒരു ജോടി കൈകളാണുണ്ടാകുക.

ഈ പള്ളിയുടെ ഇടവകാതിർത്തിയിലാണ് വാഴ്ത്തപ്പെട്ടവർ മദർ മറിയം ത്രേസ്യയുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നത്. അതൊരു തീർത്ഥാടനകേന്ദ്രമായി വിശ്വാസികൾ കണക്കാക്കുന്നു. ജന്മഗൃഹം അതേ നിലയിൽ തന്നെ സംരക്ഷിച്ചുപോരുന്നുണ്ട്.













No comments:

Post a Comment