Sunday, 25 December 2011

റിയാദിലെ (സൗദി) കിംഗ്ഡം സെന്റർ...

കൊള്ളാലെ... 302.3 മീറ്റർ ഉയരം... 41 നിലകൾ...

ക്യാമറയുമായി കറങ്ങിനടക്കുമ്പോൾ ഒരു വീമാനം പറന്നുവരുന്നു... കെട്ടിടത്തിന്റെ ഉള്ളിലൂടെ ഒരു നോട്ടം കിട്ടുമെന്ന് തോന്നിയിരുന്നു... ഒരു അമർത്തൽ... കിട്ടി...

Saturday, 24 December 2011

Saturday, 8 October 2011

ജലധാര - ബുർജ് ഖലീഫ...

ബുർജ് ഖലീഫയില്ലെങ്ങിലും, നമുക്കും വേണ്ടേ ഒരു കിടിലൻ ജലധാര...

Tuesday, 27 September 2011

വല്ലാർപാടം പള്ളി...

1524 - ലാണ് പോർച്ചുഗീസുകാർ വല്ലാർപാടത്ത് മാതാവിന്റെ നാമത്തിൽ ഈ ദേവാലയം സ്ഥാപിച്ചത്. പിന്നീട് ഒരു നൂറ്റാണ്ടിനു ശേഷം 1676 ൽ - വെള്ളപ്പൊക്കം ഉണ്ടാകുകയും പള്ളി തകർന്ന് മാതാവിന്റെ ചിത്രം ഒഴുകിപ്പോകുകയും ചെയ്തു. എന്നാൽ ഈ ചിത്രം വീണ്ടെടുത്ത് ആ വർഷം തന്നെ പുതിയ ദേവാലയം നിർമ്മിച്ച് അതിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. 1951-ൽ ഭാരതസർക്കാർ വല്ലാർപാടം പള്ളിയെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. പിന്നീട് വർഷങ്ങൾക്കു ശേഷം കേരളാ സർക്കാർ 2002 ൽ പള്ളിയെ ഒരു വിനോദ സഞ്ചാരകേന്ദ്രമായി ഉയർത്തി. അതേ തുടർന്ന് 2004 സെപ്റ്റംബർ 12ന് - ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു...

Monday, 26 September 2011

വന്മരം തന്നെയല്ലേ...

കാട്ടുക്കള്ളന്മാർ മരമെല്ലാം വെട്ടി കാട് വെളിപ്പിച്ചുവെന്ന്  പറയുന്നത് ചുമ്മാതാ... ഹല്ല പിന്നേ... എത്ര പേര് വട്ടം പിടിച്ചാലാ ഒന്ന് വട്ടമെത്തുകയല്ലേ... തട്ടേക്കാട് നിന്ന് കുട്ടമ്പുഴയിലേക്ക് പോകുന്ന വഴിയുടെ വലതുവശത്തായി ഈ വന്മരം കാണാവുന്നതാണ്...

Tuesday, 20 September 2011

വളകളും മാലകളും...

വളകളും മാലകളും സൂക്ഷിക്കാനും സൗകര്യം‌പോലെ  തിരഞ്ഞെടുക്കാനും സ്ത്രീജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ട് മനസ്സലിഞ്ഞതിന്റെ പരിണതഫലം... 

Sunday, 18 September 2011

പുഷ്‌പക വീമാനത്തിന്റെ ടർബൈൻ...

പുഷ്‌പക വീമാനത്തിലൊക്കെ യാത്ര ചെയ്തിട്ടുണ്ട്... പറഞ്ഞില്ലായെന്ന് പറയരുത്...

Thursday, 15 September 2011

ആനയ്ക്ക് വില പറയുന്നോ...

നല്ലൊരു ലേഖനമാണ്... വായിച്ചു നോക്കുക... http://pathivukazhchakal.blogspot.com/2009/05/blog-post_06.html

Tuesday, 13 September 2011

മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി...

മതേതരഇന്ത്യയുടെ പൈതൃക സമ്പത്ത്... പരദേശി സിനഗോഗെന്നും അറിയപ്പെടുന്ന ഈ ജൂതപ്പള്ളി 1568 ലാണ് പണി കഴിപ്പിച്ചത്...


Sunday, 4 September 2011

ഓണമെന്നാൽ പായസം, പായസത്തിന് തേങ്ങാപാലും...

ഓണമെന്നാൽ പായസം... പായസത്തിന് തേങ്ങാപാലും... കേരം തിങ്ങും നാടല്ലേ... ഒട്ടും കുറയ്ക്കേണ്ട, അല്ലേ...

Saturday, 27 August 2011

ഓണപായസത്തിനെന്ത് മതവും സവർണ്ണതയും...

ഓണപായസത്തിനെന്ത് മതവും സവർണ്ണതയും... മധുരം കുറവുണ്ടോയെന്ന് നോക്കുക...
പൂക്കളം... ജ്വല്ലറിക്കാർ പൈസ കൊടുത്ത് പൂ വാങ്ങിയിട്ടതാണ്...ഞാനൊന്നു ക്ലിക്കി...

Monday, 15 August 2011

മീൻപിടുത്തബോട്ടിലെ ദേശീയ പതാക...

ദേശീയ പതാക ഉപയോഗിക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടുക...

കടലിൽ മീൻ പിടിക്കാൻ പോകുമ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അശോകചക്രം ഒഴുവാക്കി ദേശീയപതാകയെ പോലെ ഒരു കൊടിയുണ്ടാക്കി ഉപയോഗിക്കുന്നു...


....

സ്വാതന്ത്ര്യം നടപ്പാക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നുവെങ്കിലും തത്വത്തിൽ നാം സ്വതന്ത്രർ തന്നെ... ബ്രിട്ടീഷുകാരെ തുരത്തി നമുക്ക് കിട്ടിയ സ്വാതന്ത്ര്യം ഉപയോഗിച്ച് പോരായ്മകൾ പരിഹരിക്കാൻ നമുക്കാകട്ടെ...

ജെയ് ഹിന്ദ്...