Thursday 24 January 2013

Psyche - പൊട്ടുവെള്ളാട്ടി

ശാസ്ത്രനാമം - Leptosia nina
Psyche - പൊട്ടുവെള്ളാട്ടി

Butterflies, ചിത്രശലഭങ്ങൾ, Butterfly, ശലഭം, പൂമ്പാറ്റ, ചിത്രശലഭം







Blue Tiger - നീലക്കടുവ

ശാസ്ത്രനാമം - Tirumala limniace
Blue Tiger - നീലക്കടുവ

Butterflies, ചിത്രശലഭങ്ങൾ, Butterfly, ശലഭം, പൂമ്പാറ്റ, ചിത്രശലഭം

ചാലക്കുടി പുഴയിലെ ഒരു ചെക്ക് ഡാമാണ് തുമ്പൂർമുഴി... അവിടെയുള്ള ഉദ്യാനത്തിൽ നിന്ന്... ചിത്രശലഭങ്ങളുടെ ഒരു ആവാസ കേന്ദ്രമാണിവിടെ... ചാലക്കുടി-ആതിരപ്പള്ളി വഴിയിൽ...




Wednesday 23 January 2013

കോഴി - Chicken

Chicken, Rooster, Cocks, Hen, Egg - കോഴി, പിടക്കോഴി, പൂവൻകോഴി, മുട്ട














Monday 21 January 2013

ചാലക്കുടി ഫൊറോന പള്ളി

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് ചാലക്കുടി ഫൊറോന പള്ളി (Chalakudy Forane Church) അഥവാ സെന്റ് മേരീസ് ഫൊറോന പള്ളി, ചാലക്കുടി (Nativity of Our Lady Forane Church, Chalakudy). റോമൻ കത്തോലിക്ക വിഭാഗത്തിലെ സീറോമലബാർ സഭയുടെ ഭാഗമായ ഈ പള്ളി വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ചാലക്കുടി ഫൊറോന പള്ളിയുടെ കീഴിൽ 15 ഇടവക പള്ളികളുണ്ട്.

ഒരു മരിയൻ തീർത്ഥാടനകേന്ദ്രമായ ഇവിടെ ഹോളി ലാന്റ് എന്ന പേരിലുള്ള ബൈബിൾ ഗ്രാമം  വളരെയധികം തീർത്ഥാടകരെ ആകർഷിക്കുന്നതാണ്.


മണിമാളിക

മരിയൻ ഗ്രോട്ടോ



പുത്തൻചിറ ഫൊറോന പള്ളി


തൃശ്ശൂർ ജില്ലയിലെ പുത്തൻചിറയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പുത്തൻചിറ ഫൊറോന പള്ളി അഥവാ സെന്റ് മേരീസ് ഫോറോന പള്ളി (Puthenchira Forane Church). റോമൻ കത്തോലിക്ക വിഭാഗത്തിലെ സീറോമലബാർ സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ഈ ഫോറോന പള്ളിയുടെ കീഴിൽ 10 ഇടവക പള്ളികളുണ്ട്.

ഈ പള്ളി എ.ഡി 400 ൽ സ്ഥാപിതമായതാണെന്ന് പള്ളിയുടെ രേഖകളിൽ കാണുന്നു. ഈ പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് കുരിശുകൾക്ക് (ഒന്ന് പള്ളിയുടെ മുന്നിലും മറ്റൊന്ന് വഴിയരികിലുള്ള കപ്പേളയുടെ മുകളിൽ) രണ്ട് ജോടി വീതം കൈകളുണ്ട്. സാധാരണ കുരിശുകൾക്ക് ഒരു ജോടി കൈകളാണുണ്ടാകുക.

ഈ പള്ളിയുടെ ഇടവകാതിർത്തിയിലാണ് വാഴ്ത്തപ്പെട്ടവർ മദർ മറിയം ത്രേസ്യയുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നത്. അതൊരു തീർത്ഥാടനകേന്ദ്രമായി വിശ്വാസികൾ കണക്കാക്കുന്നു. ജന്മഗൃഹം അതേ നിലയിൽ തന്നെ സംരക്ഷിച്ചുപോരുന്നുണ്ട്.