Saturday, 30 June 2012

അഷ്ടമിച്ചിറ ശ്രി മഹാദേവ ക്ഷേത്രം - Ashtamichira Sri Mahadeva Temple

തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിൽ അഷ്ടമിച്ചിറയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാള-ത്രിശൂർ വഴിയിൽ അഷ്ടമിച്ചിറ കവലയിൽ നിന്ന് 100 മീറ്റർ മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ചക്ക പുരാണം - Jackfruit


ചക്കപുരാണം ചിത്രങ്ങളിലൂടെ...

ചക്ക - ഏറ്റവും വലിയ പഴം

പ്ലാവ് - വലിയൊരു മരം എന്നതിലുപരി ഫലവും പ്രദാനം ചെയ്യുന്നു

വെളിഞ്ഞീൻ കോല് ഉപയോഗിച്ച് വെളിഞ്ഞീൻ  നീക്കം ചെയ്യുന്നു
ചക്കക്കുരു ആവരണം ചെയ്തിരിക്കുന്ന പോള 

ചക്കചുളയ്ക്ക് ചുറ്റും കാണുന്ന ചവിണി അഥവ പൂഞ്ചി

ചക്കക്കുരു മുളച്ചത്. വേരും മുളയും കാണാം. പഴുത്ത ചക്കയ്ക്കുള്ളിലിരുന്നുകൊണ്ട് ചക്കക്കുരുകൾ മുളയ്ക്കുകയും ചെയ്യും

ചക്കചുളകൾ

ചക്ക കുറുകെ മുറിച്ചത്

ചക്കക്കുരുകൾ

വെളിഞ്ഞീൻ - കൂഞ്ഞയിൽ കാണുന്ന പശ പോലെയുള്ള ദ്രാവകം. ഒട്ടിപ്പിടിക്കുകയും വലിച്ചുനീട്ടുകയും ചെയ്യാം. ചക്കപാൽ, ചക്കരക്ക് എന്നി പേരുകളിലും ഇത് അറിയപ്പെടുന്നു.

പ്ലാവിന്റെ തായ്‌തടിയിലും ശിഖിരങ്ങളിലും പുതിയ ഇതളുകൾ മുളച്ചുവരും.

ചക്കകൾ കൂടുതലും തായ്‌തടിയിലും വലിയ ശിഖിരങ്ങളിലുമാണുണ്ടാകുക.


Thursday, 28 June 2012

കാടുകുറ്റി ഇൻഫന്റ് ജീസസ് ചർച്ച് Kadukutty - Infant Jesus Church

കാടുകുറ്റി ഇൻഫന്റ് ജീസസ് ചർച്ച്


Kadukutty - Infant Jesus Church
Kadukutty Panchayat
Thrissur District
Ernakulam-Angamali Arch-diocese
ചാലക്കുടിയിൽ നിന്ന് എറുണാകുളം വഴിയിൽ 2 കിലോമീറ്റർ കഴിയുമ്പോൾ മുരിങ്ങൂർ കവലയിൽ നിന്ന് വലത്തോട്ട് 4 കിലോമീറ്റർ ദൂരെയാണ് ഈ പള്ളി. 2012 ൽ പുതുക്കി പണിതതിനുശേഷം എടുത്ത പടമാണിത്.

റോമൻ കാത്തലിക് - സീറോ മലബാർ സഭആന്തൂറിയം - Anthurium

അരേസി (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന സസ്യമാണ്‌ ആന്തൂറിയം. ഇതിന്റെ ഉദ്ഭവം കോസ്റ്റാറിക്ക ആണെന്ന് പറയപ്പെടുന്നു. ഇളം ചൂട്, ഉയർന്ന ആർദ്രത, തണൽ, കൂടെക്കൂടെയുള്ള ജലസേചനം എന്നിവ ഈ ചെടിക്ക് പറ്റിയതാണ്‌‍. മിതമായ കാലാവസ്ഥയിലാണ്‌‍ ഈ ചെടി നന്നായി വളരുന്നത്. വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളിൽ ഉള്ള പൂക്കളിൽ ലഭ്യമാണ്‌‍.
മൈസൂർ അടയ്ക്ക, മൈസൂർ പാക്ക്, കളിയടയ്ക്ക, കിളിയടയ്ക്ക - Mysore Areca Nut

മൈസൂർ അടയ്ക്ക, മൈസൂർ പാക്ക്, കളിയടയ്ക്ക, കിളിയടയ്ക്ക  എന്നി പേരുകളിൽ അറിയപ്പെടുന്ന അടയ്ക്കകൾ ഉണ്ടാകുന്ന കവുങ്ങുകൾ സാധാരണ കാണുന്ന കവുങ്ങുകളിൽ നിന്ന് വിത്യസ്തമാണ്... അലങ്കാരത്തിനായും വീടിന് മുൻപിൽ വളർത്താവുന്നതാണ്...

1. അടയ്ക്ക വളരെ ചെറുതാണ്...
2. കവുങ്ങും ചെറിയതാണ്... വണ്ണവും ഉയരവും കുറവാണ്...
3. കടയ്ക്കലിൽ നിന്ന് തന്നെ പുതിയ ഇളകൾ പൊട്ടി പുതിയ മരങ്ങൾ ഉണ്ടാകുന്നതുകൊണ്ട് ഒരു കൂട്ടമായിട്ടാണിത് കാണുന്നത്...


Tuesday, 26 June 2012

കൊക്കോ Coco


ഒരു സമയത്ത് വിലയില്ലാതായപ്പോൾ നാട്ടിലെ കൃഷിക്കാർ എല്ലാ കൊക്കോയും വെട്ടിക്കളഞ്ഞതാണ്...  കാഡ്‌ബറീസ് കമ്പനിയുടെ വാക്ക് വിശ്വാസിച്ച് കർഷകരോട് കൃഷി ചെയ്യുവാൻ അച്യുതമേനോൻ പറഞ്ഞിരുന്നു... കായ് ഉണ്ടായ് വന്നപ്പോൾ വാനിലയുടെഅവസ്ഥയായിരുന്നു അന്ന് കൊക്കോയ്ക്ക്.... ദേ കാലം മാറി... ഇപ്പോൾ കൊക്കോയ്ക്ക് വില കൂടിയിരിക്കുന്നു... അധികം വളവും നനയുമായി വളരെ ശ്രദ്ധ വേണ്ടാത്ത കൃഷിയാണ്... പക്ഷേ അണ്ണാനും എലിയും നല്ല പണി തരും... അതിനെ തുരത്താനുള്ള പരിപാടി നോക്കണം... കൂലി ചിലവില്ലാതെ കർഷകന് തന്നെ ചെയ്യാവുന്നതാണ്... ഒരു കൈ നോക്ക്...


Saturday, 23 June 2012

കമ്യൂണിസ്റ്റ് പച്ച അഥവ വേനപ്പച്ച (Common Floss Flower)

കമ്യൂണിസ്റ്റ് പച്ച, വേനപ്പച്ച, മുറിപ്പച്ച, നീലപ്പീലി, നായ് തുളസി, പൂച്ചെടി, അപ്പ 

ഇനിയും പേരുകളുണ്ടോ?

ഇംഗ്ലീഷ്:Common Floss Flower; ശാസ്ത്രീയ നാമം Chromolaena odorat

Thursday, 21 June 2012

ഇഞ്ചത്തൊട്ടി തൂക്കുപാലം - Inchathotty Hanging Bridge

കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം (മനോരമ എഴുതിയതാണേ)... എറുണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പുതൂക്ക് പാലം... ഇഞ്ചത്തൊട്ടി നിവാസികളുടെ ചിരകാലഭിലാഷം... 


കോതമംഗലം-തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലാണ് ചാരുപ്പാറ... പ്രകൃതിരമണീയമായ സ്ഥലമാണ്... തട്ടേക്കാട് സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് പുന്നേക്കാട്-നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്...പെരിയാറിന് കുറുകെയാണി തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്... ഭൂതത്താൻകെട്ട് അണക്കെട്ടിന് മുകളിലും...