ബഹ്റിനിലെ ജബൽ ദുക്കാൻ പ്രദേശത്ത് നിന്ന് രണ്ട് കിലോമീറ്റർ (1.2 മൈൽ) ദൂരെയുള്ള മരുഭൂമിയിലാണ് '''ജീവന്റെ മരം''' (Tree of Life, Shajarat-al-Hayat) എന്ന വിശേഷണമുള്ള പ്രോസൊപിസ് സിനറാറിയ എന്ന മരം നിൽക്കുന്നത്... 9.75 മീറ്റർ (32 അടി) ഉയരമുള്ള ഈ മരം 500 വർഷം പഴക്കവും 7.6 മീറ്റർ (25 അടി) ഉയരമുള്ള മൺക്കുനയിലാണ് നിൽക്കുന്നത്...
ഈ പ്രദേശത്ത് വളരുന്ന വളരെ വലിയ മരമെന്ന നിലയിലും 400 വർഷത്തെ പഴക്കമുള്ള മരമെന്ന നിലയിലും വളരെയധികം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്... ഒരു വർഷം ഏകദേശം 50,000 സഞ്ചാരികൾ ഇവിടെ വരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്...
ഗോത്രസംസ്കാരത്തിന്റെ ആചാരങ്ങൾ ഈ മരത്തിനോട് ചേർന്ന് നടത്തപ്പെട്ടതായി കരുതപ്പെടുന്നുണ്ട്... 2010 ഓക്‌ടോബറിൽ പുരാവസ്തുശാസ്ത്രഞ്ജർ ഈ മരത്തിന്റെ സമീപപ്രദേശത്ത് ഖനനം നടത്തി കളിമൺ പാത്രങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. അതിൽ പലതും ദിൽമുൺ സംസ്കാരത്തിന്റെയത്ര പഴക്കമുള്ളതായി കണക്കാക്കുന്നുണ്ട്...
വരണ്ട കാലാവസ്ഥയിലും വളരുന്ന പ്രോസൊപിസ് മരങ്ങളുടെ വേരുകൾ വളരെയധികം ആഴ്ന്നിറങ്ങുന്നതാണ്..
എൽ.എ. സ്റ്റോറി (L.A. Story) എന്ന സിനിമയിൽ ഈ മരം സൂചിപ്പിച്ചിട്ടുണ്ട്.