Saturday, 30 June 2012

അഷ്ടമിച്ചിറ ശ്രി മഹാദേവ ക്ഷേത്രം - Ashtamichira Sri Mahadeva Temple

തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിൽ അഷ്ടമിച്ചിറയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാള-ത്രിശൂർ വഴിയിൽ അഷ്ടമിച്ചിറ കവലയിൽ നിന്ന് 100 മീറ്റർ മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.



ചക്ക പുരാണം - Jackfruit


ചക്കപുരാണം ചിത്രങ്ങളിലൂടെ...

ചക്ക - ഏറ്റവും വലിയ പഴം

പ്ലാവ് - വലിയൊരു മരം എന്നതിലുപരി ഫലവും പ്രദാനം ചെയ്യുന്നു

വെളിഞ്ഞീൻ കോല് ഉപയോഗിച്ച് വെളിഞ്ഞീൻ  നീക്കം ചെയ്യുന്നു
ചക്കക്കുരു ആവരണം ചെയ്തിരിക്കുന്ന പോള 

ചക്കചുളയ്ക്ക് ചുറ്റും കാണുന്ന ചവിണി അഥവ പൂഞ്ചി

ചക്കക്കുരു മുളച്ചത്. വേരും മുളയും കാണാം. പഴുത്ത ചക്കയ്ക്കുള്ളിലിരുന്നുകൊണ്ട് ചക്കക്കുരുകൾ മുളയ്ക്കുകയും ചെയ്യും

ചക്കചുളകൾ

ചക്ക കുറുകെ മുറിച്ചത്

ചക്കക്കുരുകൾ

വെളിഞ്ഞീൻ - കൂഞ്ഞയിൽ കാണുന്ന പശ പോലെയുള്ള ദ്രാവകം. ഒട്ടിപ്പിടിക്കുകയും വലിച്ചുനീട്ടുകയും ചെയ്യാം. ചക്കപാൽ, ചക്കരക്ക് എന്നി പേരുകളിലും ഇത് അറിയപ്പെടുന്നു.

പ്ലാവിന്റെ തായ്‌തടിയിലും ശിഖിരങ്ങളിലും പുതിയ ഇതളുകൾ മുളച്ചുവരും.

ചക്കകൾ കൂടുതലും തായ്‌തടിയിലും വലിയ ശിഖിരങ്ങളിലുമാണുണ്ടാകുക.
ച

Thursday, 28 June 2012

കാടുകുറ്റി ഇൻഫന്റ് ജീസസ് ചർച്ച് Kadukutty - Infant Jesus Church

കാടുകുറ്റി ഇൻഫന്റ് ജീസസ് ചർച്ച്


Kadukutty - Infant Jesus Church
Kadukutty Panchayat
Thrissur District
Ernakulam-Angamali Arch-diocese




ചാലക്കുടിയിൽ നിന്ന് എറുണാകുളം വഴിയിൽ 2 കിലോമീറ്റർ കഴിയുമ്പോൾ മുരിങ്ങൂർ കവലയിൽ നിന്ന് വലത്തോട്ട് 4 കിലോമീറ്റർ ദൂരെയാണ് ഈ പള്ളി. 2012 ൽ പുതുക്കി പണിതതിനുശേഷം എടുത്ത പടമാണിത്.

റോമൻ കാത്തലിക് - സീറോ മലബാർ സഭ



ആന്തൂറിയം - Anthurium

അരേസി (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന സസ്യമാണ്‌ ആന്തൂറിയം. ഇതിന്റെ ഉദ്ഭവം കോസ്റ്റാറിക്ക ആണെന്ന് പറയപ്പെടുന്നു. ഇളം ചൂട്, ഉയർന്ന ആർദ്രത, തണൽ, കൂടെക്കൂടെയുള്ള ജലസേചനം എന്നിവ ഈ ചെടിക്ക് പറ്റിയതാണ്‌‍. മിതമായ കാലാവസ്ഥയിലാണ്‌‍ ഈ ചെടി നന്നായി വളരുന്നത്. വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളിൽ ഉള്ള പൂക്കളിൽ ലഭ്യമാണ്‌‍.








മൈസൂർ അടയ്ക്ക, മൈസൂർ പാക്ക്, കളിയടയ്ക്ക, കിളിയടയ്ക്ക - Mysore Areca Nut

മൈസൂർ അടയ്ക്ക, മൈസൂർ പാക്ക്, കളിയടയ്ക്ക, കിളിയടയ്ക്ക  എന്നി പേരുകളിൽ അറിയപ്പെടുന്ന അടയ്ക്കകൾ ഉണ്ടാകുന്ന കവുങ്ങുകൾ സാധാരണ കാണുന്ന കവുങ്ങുകളിൽ നിന്ന് വിത്യസ്തമാണ്... അലങ്കാരത്തിനായും വീടിന് മുൻപിൽ വളർത്താവുന്നതാണ്...

1. അടയ്ക്ക വളരെ ചെറുതാണ്...
2. കവുങ്ങും ചെറിയതാണ്... വണ്ണവും ഉയരവും കുറവാണ്...
3. കടയ്ക്കലിൽ നിന്ന് തന്നെ പുതിയ ഇളകൾ പൊട്ടി പുതിയ മരങ്ങൾ ഉണ്ടാകുന്നതുകൊണ്ട് ഒരു കൂട്ടമായിട്ടാണിത് കാണുന്നത്...